അനുബന്ധ വാര്‍ത്തകള്‍
- കാവി മുണ്ടും ജുബ്ബയും വേഷം, നീട്ടി വളര്‍ത്തിയ വെളുത്ത താടി; അത് സുകുമാരക്കുറുപ്പോ? ദുരൂഹത ! വീണ്ടും അന്വേഷണം
- സുകുമാരക്കുറുപ്പ് മരിച്ചുകാണുമെന്ന് പൊലീസ് പറയാന്‍ കാരണം എന്ത്?
- സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി ഒരാള്‍ നില്ക്കുന്നു, വേഷം സന്യാസിയുടേത്, താടിവടിച്ചിട്ടുണ്ട്; പൊലീസ് അന്ന് പൊക്കിയത് കുറുപ്പിനെ തന്നെ, പിന്നീട് വിട്ടയച്ചു !
- ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്നു, കുറുപ്പ് 2010 ന് മുന്‍പ് മരിച്ചിട്ടുണ്ടാകും; മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്
- വാട്സാപ്പ് മെസേജ് കുരുക്കായി; മൊഴിയിലെ പൊരുത്തക്കേടുകള്‍ക്ക് പിന്നാലെ പൊലീസ്
അത് സുകുമാരക്കുറുപ്പ് തന്നെ ! ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തല്‍
ബിവറേജസ് ഷോപ്പ് മാനേജര്‍ രാജസ്ഥാനില്‍ കണ്ട സന്ന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിന്റെ അയല്‍വാസിയായ ജോണാണ് സന്ന്യാസിയുടെ ചിത്രം കണ്ട് ഇങ്ങനെ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ മൊഴിയെടുക്കും. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സി ഇസ്മായിലിന്റെ സംശയങ്ങളാണ്, ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം വീണ്ടും സജീവമാക്കുന്നത്.
സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടതായാണ് റെന്‍സിയുടെ മൊഴി. വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിച്ചി. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.
2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെന്‍സിം നല്‍കിയ മൊഴി. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളര്‍ത്തിയ വെളുത്ത താടിയും ഉണ്ട്.
സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വീഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം അറിയിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്.