അനുബന്ധ വാര്‍ത്തകള്‍
- അഞ്ചംഗ കുടുംബം കാറിൽ മരിച്ച നിലയിൽ
- പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
- ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ
- കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു
- മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു
വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് ദൈവ നികേതത്തിൽ ദേവ നന്ദ(17), അമ്പലം കുന്ന് ചെങ്കൂർ തെക്കുംകര വീട്ടിൽ ഷെഹിൻഷാ(17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശാസ്താംകോട്ട തടാക തീരത്ത് വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം തുടങ്ങിയിരുന്നു ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൂയപ്പളളി ഓടനാവട്ടം കെ.ആർ.ജി.പി.എം സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവാനന്ദ. കൊട്ടാരക്കര ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെഹിൻ ഷാ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
അടുത്ത ലേഖനം