1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Man Suicide News

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

Kollam
കൊല്ലം ശക്തിക്കുളങ്ങരയില്‍ പെണ്‍സുഹൃത്തിന്റെ വീടിനു മുന്നില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. കിളികൊല്ലൂര്‍ കട്ടവിള സ്വദേശി ലൈജു ആണ് മരിച്ചത്. 38 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ശക്തിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള തന്റെ പെണ്‍സുഹൃത്തിന്റെ വീടിനു മുന്നിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. 
 
തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ മറ്റു രണ്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു