1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Sasthamkotta Kalladariver

കല്ലടയാറ്റില്‍ ചാടി ആത്മഹത്യ; സൈനികന്റെ മൃതദേഹം കണ്ടെത്തി

Suicide
ശാസ്താംകോട്ട: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കല്ലടയാറ്റില്‍ ചാടിയ സൈനികന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തൂര്‍ നടുവില്‍ ഇടവനവിള വീട്ടില്‍ വിനീത് എന്ന 32 കാരണാണ് ഈ കടുംകൈ ചെയ്തത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇയാള്‍ നിറഞ്ഞൊഴുകുന്ന കല്ലട ആറ്റില്‍ ചാടിയത്.  
 
ശാസ്താംകോട്ട നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും കൊല്ലത്തു നിന്നെത്തിയ സ്‌കൂബാ ഡൈവിംഗ് ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുമ്പ് ഇയാള്‍ സമീപത്തെ പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
 
ഭാര്യയും രണ്ട് മക്കളുമുള്ള ഇയാള്‍ക്ക് ഞായറാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ശ്രീനഗറിലേക്ക് പോകേണ്ടിയിരുന്നു. കുടുംബ പ്രശ്‌നമാണ്  ഇയാളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചനയുള്ളതായി പോലീസ് അറിയിച്ചു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മുംബെയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ സംഭവം; മരണ സംഖ്യയില്‍ വര്‍ധന