എൻഡിഎ എന്നാൽ നോ ഡേറ്റ അവൈലബിൾ : പരിഹാസവുമായി ശശി തരൂർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:46 IST)
കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ വരെയുള്ള വിവിധ വിഷയങ്ങളിൽ യാതൊരു വിവരങ്ങളും ലഭ്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ മറുപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ.

എൻഡിഎ എന്നാൽ നോ ഡേറ്റാ അവയ്‌ലബിൾ എന്നാണ് പുതിയ നിർവചനമെന്ന് പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ എത്രപേർ മരിച്ചെന്ന കണക്കില്ല. കർഷക ആത്മഹത്യയെ പറ്റി കണക്കില്ല,ധനസ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങളാണുള്ളത്. ക്ഒവിഡ് മരണങ്ങളെ സംബന്ധിച്ച വിവരങ്ങൾ സംശയാസ്‌പദമാണ്. ജിഡിപിയെ സംബന്ധിച്ച വിവരങ്ങളില്ല എൻഡിഎ എന്നാതിന് പുതിയ അർത്ഥം നൽകുന്നു ശശി തരൂർ ഒരു കാർട്ടൂണിനൊപ്പം ട്വീറ്റ് ചെയ്‌തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :