1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramsi suicide case crime branch

റംസിയുടെ ആത്മഹത്യ: കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തു

Ramsi
വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിയായ റംസി(24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈമാസം മൂന്നിനായിരുന്നു റംസി ആത്മഹത്യ ചെയ്തത്. പള്ളിമുക്ക് സ്വദേശി ഹാരിസുമായി റംസി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതുമായിരുന്നു. ഇതിനിടയില്‍ ഹാരിസില്‍ നിന്ന് റംസി ഗര്‍ഭം ധരിക്കുകയും അത് അലസിപ്പിക്കുകയും ചെയ്തു.
 
പിന്നീട് മറ്റൊരു യുവതിയുമായി ഹാരിസ് ബന്ധം സ്ഥാപിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുടെ മരണത്തില്‍ സീരിയല്‍ നടിയായ ഹാരിസിന്റെ ഭാര്യ ഉള്‍പ്പെടെ കുടുംബത്തിനും പങ്കുണ്ടെന്ന് റംസിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹാരിസ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് പടർത്തി, രൂക്ഷവിമർശനവുമായി കടകംപള്ളി