ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച പോക്സോ കേസ് പ്രതി മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (12:54 IST)
ആര്യനാട്: ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി മരിച്ചു. പുതുക്കുളങ്ങര വട്ടപ്പാറവില ജാൻസി ഭവനിൽ ജോസ് കുമാർ എന്ന 57 കാരനാണ് മരിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു ഇയാൾ ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായത്. പ്രായപൂർത്തി ആകാത്ത ബന്ധുവിനെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തതും തുടർന്ന് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു ജയിലിലാക്കിയതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :