മുത്തശ്ശി കൊച്ചുമകനൊപ്പം കിണറ്റില്‍ ചാടി മരിച്ചു

എ.കെ.ജെ.അയ്യര്‍| Last Updated: ബുധന്‍, 8 ജൂണ്‍ 2022 (17:05 IST)

തന്റെ മരണത്തില്‍ മറ്റാരും ഉത്തരവാദി അല്ലെന്ന കുറിപ്പെഴുതിയ ശേഷം മുത്തശ്ശി കൊച്ചുമകനൊപ്പം കിണറ്റില്‍ ചാടി മരിച്ചു. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും ഇവരുടെ കൊച്ചുമകന്‍ ആദിഷ് എന്ന ഏഴു വയസുകാരനുമാണ് കിണറ്റില്‍ വീണു മരിച്ചത്.

അംബികയുടെ മകളുടെ മകനായ ആദിഷിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. വിവാഹ മോചിതയായ മകള്‍ മറ്റൊരാളോത് തിരുവനന്തപുരത്താണ് താമസിക്കുന്നത്. അംബികയുടെ മകള്‍ സ്വന്തംമകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെറുമകന്‍ നോക്കുന്നതിന്റെ പ്രയാസത്തിലായിരുന്നു അംബിക. ഇതിനൊപ്പം മകള്‍ തങ്ങളെ തിരിഞ്ഞു നോക്കാതിരുന്നതും വിഷമത്തിനിടയാക്കി.

മുത്തശിയെയും ചെറുമകനെയും കാണാതായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് ഇരുവരുടെയും മതദേഹം കിണറ്റില്‍ കണ്ടെത്തിയത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിഷ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ മറ്റാരും ഉത്തരവാദികള്‍ അല്ലെന്നു എഴുതിയിട്ടുണ്ട്. കുറിപ്പിലെ കയ്യക്ഷരം അംബികയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തിക്കാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :