1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Panachamoodu Vellarada

72 കാരൻ തീകൊളുത്തി മരിച്ച നിലയിൽ

Suicide
വെള്ളറട: എഴുപത്തിരണ്ടുകാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചമൂട് ചെക്കട്ടുവിള മേളത്തിൽ പുത്തൻവീട്ടിൽ പൊന്നുമണി എന്ന ആളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിൽ വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്.

ഇദ്ദേഹത്തിന്റെ മകൾ ഗിരിജ തൊഴിലുറപ്പു പണിക്കു പോയി തിരിച്ചുവന്നപ്പോൾ പൊന്നുമണി വീട്ടിലുണ്ടായിരുന്നു. പിന്നീട് ഗിരിജ അടുത്ത് താമസിക്കുന്ന മകളുടെ വീട്ടിൽ പോയി. ഈ സമയത്തായിരുന്നു വീട് പൂട്ടി പൊന്നുമണി ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയതെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ നേരത്തെ മരിച്ച പൊന്നുമണിക്ക് കുമാർ എന്നൊരു മകനുമുണ്ട്.
അടുത്ത ലേഖനം
അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും,മുട്ടയും,തേനും