കടയില്‍ പോയി മടങ്ങിവന്ന മാതാവ് കണ്ടത് മകള്‍ തൂങ്ങി നില്‍ക്കുന്നത്; നാടിനെ നടുക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 മെയ് 2022 (09:52 IST)
നാടിനെ നടുക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണം. കൊല്ലം പിറവന്തൂര്‍ അലിമുക്ക്
സ്വദേശികളായ സാബു- ഷിജി ദമ്പതികളുടെ മകള്‍ സാനിയയാണ് മരിച്ചത്. 16 വയസായിരുന്നു. കടയില്‍ പോയി മടങ്ങിവന്ന മാതാവ് മകള്‍ തൂങ്ങിമരിച്ചത് കണ്ട് നിലവിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം നടക്കുന്നത്. അയല്‍വാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണകാരണം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :