1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Naduvil Kudiyanmala

അമ്മയും മകളും മരിച്ച നിലയില്‍: കുടുംബ കലഹമെന്നു സൂചന

Suicide
കണ്ണൂര്‍: മുപ്പത്തിനാലുകാരിയായ അമ്മയെയും എട്ടു വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കുടുംബ കലഹമാണ് എന്ന് സൂചന. നടുവില്‍ പുലിക്കുറുമ്പയ്ക്കു സമീപം പുല്ലാം വനത്ത് കണ്ണാ മനോജ് എന്നയാളുടെ ഭാര്യ സജിത, മകള്‍ നന്ദൂട്ടി എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാനായി മനോജിനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മനോജിന്റെ ഭാര്യ സജിതയ്ക്ക് മറ്റൊരു യുവാവുമായുള്ള വഴിവിട്ട ബന്ധം ആരോപിച്ച് കുടുംബ കലഹം പതിവായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനൊപ്പം ഈ യുവാവിന്റെ ഭാര്യ സംഗീത എന്ന മുപ്പതുകാരി വിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
അടുത്ത ലേഖനം
വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍