1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ജോലി നഷ്ടമായതില്‍ മനോവിഷമം: തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Trivandrum
ജോലി നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂള്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം കൊവിഡു മൂലം തൊഴില്‍ രഹിതനായി. പിന്നീട് ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു. സ്‌കൂളിനു സമീപത്താണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷ ആളിക്കത്തുന്നതു കണ്ടിട്ട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ശ്രീകുമാറിന് രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ ഇതേസ്‌കൂളിലെ ആയയായിട്ട് ജോലി ചെയ്യുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് കരിയത്തെ സ്‌കാര്യ സ്‌കൂളില്‍ നിന്ന് 60തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി