അനുബന്ധ വാര്‍ത്തകള്‍
- ജോലി നഷ്ടമായതില്‍ മനോവിഷമം: തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
- സാമ്പത്തിക പ്രതിസന്ധി: ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
- കാസര്‍കോട് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
- ജയിലില്‍ മധ്യവയസ്കന്റെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
- ആണ്‍സുഹൃത്തുമായുള്ള വാക്കുതര്‍ക്കം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
വീടിനു തീയിട്ട സംഭവത്തിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
കാട്ടാക്കട: കോട്ടൂരിലെ വീട്ടമ്മയുടെ വീടിനു തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മുതിയങ്കാവ് ചരുവിള വീട്ടില്‍ സിന്ധുവിന്റെ മകന്‍ സുജിത് എന്ന 24 കാരനാണ് കഴിഞ്ഞ ദിവസം വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കോട്ടൂര്‍ വെട്ടുകാട് പുത്തന്‍ വീട്ടില്‍ അപ്പുവിന്റെ മകള്‍ വിജിലയുടെ വീട്ടിനാണ് വെള്ളിയാഴ്ച രാത്രി തീയിട്ടത്.ഇത് സംബന്ധിച്ച് വിജില നെയ്യാര്‍ഡാമിലെ പോലീസില്‍ സുജിത്തിനെ പ്രതി ചേര്‍ത്തതാണ് പരാതി നല്‍കിയത്. വിജിത്തിനൊപ്പം മറ്റൊരാളെയും ഇതില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.ഇവര്‍ കഞ്ചാവ് വില്പന ക്കാരാണെന്നും ഇവര്‍ക്കെതിരെ പരാതി നല്കിയതിലുള്ള വൈരാഗ്യമാണ് വിജിലയുടെ പരാതിയില്‍ പറയുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വിജിത ജീവനൊടുക്കിയത്. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.