ബിജെപി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (09:31 IST)
ബിജെപി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിദിശയിലാണ് സംഭവം. മുന്‍ കൗണ്‍സിലറും ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ടുമായ സഞ്ജീവ് മിശ്രയാണ് ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പമാണ് വിഷ വസ്തു കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ഇവരുടെ രണ്ടു കുട്ടികള്‍ക്കും മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗമാണെന്നും ഇതുമൂലം ദമ്പതികള്‍ അസ്വസ്ഥരായിരുന്നുവെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശത്രുക്കളെ പോലും ഈ രോഗത്തില്‍ നിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് കുട്ടികളെ രക്ഷിക്കാന്‍ കഴിയുന്നില്ല, ഇനി ജീവിക്കാന്‍ ആഗ്രഹവുമില്ല- മരിക്കുന്നതിന് മുന്‍പ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :