മധ്യവയസ്‌കൻ കഴുത്തറുത്തു മരിച്ച നിലയിൽ : അയൽവാസി തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 26 ജനുവരി 2023 (14:24 IST)
കോഴിക്കോട്: മധ്യവയസ്കനെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഇയാളുടെ അയൽവാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുറ്റിയാടിക്ക് സമീപം കായക്കൊടി ഈന്തുള്ള തറേമ്മൽ വന്നാണ് പറമ്പത് ബാബുവിനെയാണ് (50) കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിന്റെ അയൽക്കാരൻ രാജീവനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ബാബുവിന്റെ ഭാര്യയാണ് ബാബയുവിന്റെ മൃതദേഹം കണ്ടത്. വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ട ബാബുവിന്റെ മൃതദേഹത്തിൽ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുക്കാൽ ഭാഗത്തോളം വേർപെട്ട നിലയിലും വയറ്റിൽ കുത്തേറ്റു കുടൽ പുറത്തായ നിലയിലുമായിരുന്നു.


വിവരം അറിഞ്ഞു പോലീസ് എത്തി പരിശോധന നടത്തവേയാണ് അയൽവീട്ടിന്റെ പിൻഭാഗത്തു വിറകുപുരയിൽ രാജീവൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ബാബു ഹോട്ടൽ തൊഴിലാളിയും രാജീവൻ ഓട്ടോ റിക്ഷാ ഡ്രൈവറുമാണ്. തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :