യുവ നടൻ സുധീർ വർമ അന്തരിച്ചു, ആത്മഹത്യയെന്ന് സൂചന

sudheer varma
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (13:48 IST)
തെലുങ്ക് യുവനടൻ സുധീർ വർമ അന്തരിച്ചു. താരം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.33 വയസായിരുന്നു. വിഷം കഴിച്ചതാണ് താരത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജനുവരി 10ന് വാറങ്കലിൽ വെച്ച് സുധീർ വർമ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടർന്ന് ഹൈദരാബാദിലെ ബന്ധുവീട്ടിൽ പോയ സുധീർ വർമയെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതോടെ സുധീറിനെ ജനുവരി 21ന് വിശാഖപട്ടണത്തിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സുധീർ വർമ വേണ്ടത്ര അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. സെക്കൻ്റ് ഹാൻഡ് എന്ന ചിത്രത്തിലൂടെയാണ് സുധീർ ആദ്യമായി സിനിമയുടെ ഭാഗമാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സുധീർ വേഷമിട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :