വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:32 IST)
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയിൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലമ്പലം സ്വദേശി വീരസ്വാമിയുടെ മകൻ സുമിത്രൻ എന്ന 20 കാരണാണ് മരിച്ചത്.


പടന്താലുംമൂട്ടിലുള്ള സ്വകാര്യ കോളേജ് ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. എസ്.ഐ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടികൾ എടുക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :