1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Excise Lock up Death

എക്സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ

Suicide
പാലക്കാട്: എക്സൈസ് കേസിലെ പ്രതിയെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ രണ്ടു കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ പിടികൂടി ലോക്കപ്പിൽ ഇട്ടത്.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് എക്സൈസ് പാർട്ടി കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മൃതദേഹം പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും!