1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Smuggling worth 45 lakh of gold seized

നാല്പത്തഞ്ചു ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത് പിടികൂടി

Gold-Smuggling
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 45 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി. വിദേശത്തു നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്തത്.
 
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ 699.75 ഗ്രാം വരുന്ന സ്വര്ണക്കട്ടികൾ കണ്ടത്. ഇതിനൊപ്പം മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് ഡ്യൂട്ടി അടയ്ക്കാതെ എത്തിയ 180 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തിരുന്നു. പന്ത്രണ്ടു ലക്ഷം രൂപയോളം വരുന്ന 24 കാരറ്റിന്റെ രണ്ടു സ്വർണ്ണമാലകളാണ് ഇയാളിൽ നിന്ന് പിടിച്ചത്.
 
കസ്റ്റംസ് നടത്തിയ മറ്റൊരു പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് രണ്ടു ലക്ഷം രൂപാ വിലവരുന്ന വിദേശ സിഗരറ്റും പിടികൂടിയിരുന്നു.  
 
അടുത്ത ലേഖനം
എക്സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ