1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Cherunniyur Kallara

യുവതി കുഞ്ഞിനൊപ്പം തൂങ്ങിമരിച്ച നിലയിൽ: ഭർത്താവ് അറസ്റ്റിൽ

Suicide
വർക്കല: ഭർതൃഗൃഹത്തിൽ രണ്ടര വയസുള്ള മകൾക്കൊപ്പം യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്ന് എസ്.എസ്.നിവാസിൽ സുജിത്തിന്റെ ഭാര്യ ശരണ്യ എന്ന 22 കാരിയാണ് മകൾ രണ്ടര വയസുള്ള മകൾ ശരണ്യയ്ക്കൊപ്പം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കിടപ്പുമുറിയിൽ ഒരു മുണ്ടിന്റെ രണ്ട് തലപ്പുകളിലായി ഇവർ രണ്ട് പേരും തൂങ്ങിനില്ക്കുന്ന രീതിയിലായിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ട ശേഷം ശരണ്യ ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പോലീസ്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരണ വിവരം അറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത് സ്ഥിരമായി മദ്യപിച്ചശേഷം വീട്ടിൽ ചെന്ന് ഭാര്യയെ മർദ്ദിക്കുമായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്.  ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്റെ മദ്യപാനവും മർദ്ദനവുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കരുതുന്നു. കല്ലറ സ്വദേശിനിയായ ശരണ്യയെ അഞ്ചു വർഷം മുമ്പാണ് സുജിത് വിവാഹം കഴിച്ചത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി