1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Aryanad Adithya

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Suicide
കാട്ടാക്കട: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ എന്ന 23 കാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയിൽ പോയ ആദിത്യയെ പുറത്ത് കാണാത്തതിനെ തുടർന്ന് ഭർത്താവിന്റെ മാതാവ് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വാവോട് സ്വദേശിയാണ് മരിച്ച ആദിത്യ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഡ്യൂട്ടിക്കിടെ നായാട്ടിനുപോയ പോലീസുകാരന് സസ്‌പെൻഷൻ