1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad old couple found suicide

പാലക്കാട് വൃദ്ധദമ്പതികള്‍ പരസ്പരം കയര്‍കെട്ടി തീകൊളുത്തി മരിച്ച നിലയില്‍

Palakkad
പാലക്കാട് വൃദ്ധദമ്പതികള്‍ പരസ്പരം കയര്‍കെട്ടി തീകൊളുത്തി മരിച്ച നിലയില്‍. ചാലിശേരി പെരുമണ്ണൂരിലാണ് സംഭവം. റിട്ടേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ വടക്കേ പുരക്കല്‍ നാരായണന്‍(74), ഭാര്യ ഇന്ദിര(70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. വീടിനുസമീപത്തെ വിറകുപുരയില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൂന്നുപെണ്‍മക്കളും വിവാഹിതരാണ്. ദമ്പതികള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. 
അടുത്ത ലേഖനം
കല്‍ക്കരി ക്ഷാമം: രാജസ്ഥാനില്‍ പവര്‍ക്കട്ട് നടപ്പാക്കി; പലസംസ്ഥാനങ്ങളിലും 14മണിക്കൂര്‍ പവര്‍ക്കട്ട്