അനുബന്ധ വാര്‍ത്തകള്‍
- ധര്‍മടത്ത് 24കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു
- വീട്ടുകാരുടെ എതിര്‍പ്പുമൂലം നര്‍ത്തകനാകാന്‍ സാധിച്ചില്ല; മ്യൂസിക് വീഡിയോ വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി 16കാരന് ആത്മഹത്യ ചെയ്തു
- കായംകുളത്ത് പത്തുവയസുകാരന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
- പാലക്കാട് വൃദ്ധദമ്പതികള്‍ പരസ്പരം കയര്‍കെട്ടി തീകൊളുത്തി മരിച്ച നിലയില്‍
- കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
രാത്രിയില്‍ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെ മൂന്നിടത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; സംഭവം കോട്ടയത്ത്, അടിമുടി ദുരൂഹത
രാത്രിയില്‍ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെ മൂന്നിടത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം പായിപ്പാട്ടാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച നിലയിലാണ് സുനില്‍കുമാറിനെ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.