തിരുവനന്തപുരം|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (14:20 IST)
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നേരത്തെ സുധീരന്റെ ബന്ധുക്കള്‍ക്ക് ബാറുകള്‍ ഉണ്ടെന്നും അത് നിര്‍ത്തലാക്കാതെയാണ് സുധീരന്‍ ഗോകുലം ഗോപാലതിരെ സംസാരിച്ചതെന്നും നേരത്തെ രാജ്കുമാര്‍ ഉണ്ണി പറഞ്ഞിരുന്നു.
ബന്ധുക്കള്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്നും തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും സുധീരന്‍ പറഞ്ഞു. ബാറുടമകള്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കും. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ നടത്തുന്നവര്‍ മദ്യവില്‍പ്പന നടത്തരുതെന്നതെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ല വില കുറഞ്ഞ ആരോപണങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്നും സുധീരന്‍ പറഞ്ഞു. സ്വന്തം കുടുംബത്തിലെ മദ്യപാന ശീലം നിര്‍ത്തിയിട്ടാണ് നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങേണ്ടതെന്നും വി എം സുധീരന്റെ ഭാര്യാ സഹോദരിയ്ക്ക് ബാറുകള്‍ ഉണ്ടെന്നുമായിരുന്നു രാജ് കുമാര്‍ ഉണ്ണിയുടെ ആരോപണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.