അഴിമതി ആരോപണം ദുഷ്ടലാക്കോടെ; മാണിക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ

ബാര്‍ കോഴ, കെ എം‌ മാണി, ഓര്‍ത്തഡോക്സ് സഭ
കോട്ടയം| vishnu| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (15:46 IST)
ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ എം മാണിക്കു പരോക്ഷ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. ദുഷ്ടലാക്കോടെ അഴിമതി ആരോപണം ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നതും ആരോപണം തെളിയിക്കപ്പെടുന്നതു വരെ ആരോപണ വിധേയനെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതും ശരിയല്ലെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

യഥാര്‍ഥ അഴിമതിക്കാരെ തിരിച്ചറിഞ്ഞ് കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊള്ളണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും വികസനം മുടക്കുന്നതു നാടിനു നല്ലതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നേരത്തെ മാണിക്ക് കാത്തോലിക്ക സഭ പിന്തുണ നല്‍കിയിരുന്നു. ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ മാണിയെ പിന്തുണച്ച് ദീപികയില്‍ ലേഖനം തന്നെ എഴുതിയിരുന്നു.

അതിനിടെ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷത്തിനു പുറമെ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങള്‍ മാണിക്കെതിരെ പ്രതിഷേധത്തിലാണ്. പലയിടത്തും മാണിക്കെതിരെ കരിങ്കൊടി സമരങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി പ്രഖ്യാപിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :