ഗോകുലം ഗോപാലന്‍ മദ്യക്കച്ചവടം നിര്‍ത്തണം: സുധീരന്‍

ഗോകുലം ഗോപാലന്‍, സുധീരന്‍, അരുവിപ്പുറം
അരുവിപ്പുറം| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (18:24 IST)
ശ്രീനാരായണ ധര്‍മ്മ സംഘം നേതാവായ ഗോകുലം ഗോപാലനെ അദ്ദേഹമിരുന്ന അതേ വേദിയില്‍ വച്ച് കെപിസിസി പ്രസിഡന്റ് വി‌എം സുധീരന്‍ വിമര്‍ശിച്ചു. ഗോപാലനെപ്പോലുള്ള മദ്യമുതലാളിയുടെ കൂടെ വേദി പങ്കിടാന്‍ ബുദ്ധിമുട്ടാണെന്നും ജനങ്ങളോട് താന്‍ ഇതിന് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ സുധീരന്‍ ശ്രീനാരായണ പ്രസ്ഥാനവുമായി നടക്കുന്ന ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യകച്ചവടം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനത്തിലായിരുന്നു പരാമര്‍ശം. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, എം.ബി.രാജേഷ്, ആര്‍. ശെല്‍വരാജ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ.മോഹന്‍കുമാര്‍ എന്നിവരര്‍ക്കൊപ്പം ആ സമയത്ത് വേദിയില്‍ ഗോകുലം ഗോപാലനുമുണ്ടായിരുന്നു. വേദിയില്‍ വച്ച് സുധീരന് ഗുരുദര്‍ശന്‍ പുരസ്ക്കാരം സമ്മാനിച്ചു. സ്വാമി വിശുധാനന്ദയില്‍ നിന്ന് സുധീരന്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഇതിനു ശേഷമാണ് സുധീരന്‍ വിമര്‍ശനം തുടങ്ങിയത്. മദ്യവ്യവസായികളുള്ള വേദിയില്‍ വെച്ച് ഗുരുദര്‍ശന്‍ പുരസ്ക്കാരം സ്വീകരിക്കാന്‍ പ്രയാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വേദികളില്‍ നിന്ന് മദ്യവ്യവസായികളെ ഒഴിവാക്കിയില്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :