ബാര്‍ കോഴ: രാജ്കുമാര്‍ മൊഴി നല്‍കി

ബാര്‍ കോഴ, മാണി, ബിജു രമേശ്, രാജ് കുമാര്‍
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (17:07 IST)
ബാര്‍ കോഴക്കേസില്‍ സുപ്രധാന സാക്ഷി വിജിലന്‍സിനു മുന്നില്‍ മൊഴി നല്‍കി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി രാജ്കുമാറാണ് തിരുവനന്തപുരം പൂജപ്പുരയിലെ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്.

ധനമന്ത്രി കെഎം മാണിക്ക് പണം കൈമാറിയ സംഘത്തിലുള്‍പ്പെട്ടയാളെന്ന് ബിജു രമേശ് പലവട്ടം ആരോപണം ഉന്നയിച്ചെങ്കിലും മൊഴി നല്‍കാന്‍ രാജ്കുമാര്‍ ഇതുവരെയും തയാറായിരുന്നില്ല. എന്നാല്‍ കെഎം മാണിക്ക് പുറമെ മറ്റ് നാലു മന്ത്രിമാര്‍ കൂടി കോഴ നല്‍കിയതായി രാജ്കുമാര്‍ വിശദീകരിക്കുന്നതിന്റെ ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജ്കുമാര്‍ മൊഴി നല്‍കാന്‍ തയാറായിരിക്കുന്നത്.

മാണിക്ക് പണം നല്‍കിയിട്ടില്ല എന്ന നിലപാടാണ് രാജ്കുമാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന തരത്തിലുള്ള മൊഴിയാണ് രാജ്കുമാര്‍ നല്‍കിയത് എന്നാണ് സൂചന. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മറ്റൊരു ഭാരവാഹിയായ പി എം കൃഷ്ണദാസും രാജ്കുമാറിനൊപ്പം എത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :