മാണിയുടെ ബജറ്റ്: ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷിയില്ലെന്ന് ജോര്‍ജ്

 ബാര്‍ കോഴ , പിസി ജോര്‍ജ് , കെഎം മാണി , പാറ്റൂര്‍ ഭൂമിയിടപാട്
കോട്ടയം| jibin| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (11:46 IST)
ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും, അവതരിപ്പിച്ചാല്‍ രക്തപ്പുഴ ഒഴുകുമെന്ന പ്രതിപക്ഷത്തിന്റെ നയം ആശങ്ക നല്‍കുന്നതാണെന്നും. ആ ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.

ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് മാണി സാറിന് തീരുമാനിക്കാം. അദ്ദേഹം എന്ത് തീരുമാനം എടുത്താലും താനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഉറച്ച പിന്തുണ നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പാറ്റൂര്‍ ഭൂമിയിടപാടി കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണ് പങ്ക് ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :