1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sudan Indians News

സുഡാനില്‍ നിന്നെത്തി ബെംഗളൂരില്‍ ക്വാറന്റൈനില്‍ കഴിയുന്ന 23 മലയാളികളില്‍ 20 പേര്‍ നാളെ കേരളത്തിലെത്തും

Sudan Indians News
സുഡാനില്‍ നിന്നും എത്തി ബാംഗ്ളൂരില്‍ ക്വാറന്റൈനില്‍ കഴിയുന്ന  23 മലയാളികളില്‍  20 പേര്‍ നാളെ  വൈകിട്ടുള്ള വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി - 10, തിരുവനന്തപുരം - 7, കോഴിക്കോട് - 3).  ബാക്കിയുള്ള 3 പേരില്‍ 2  പേര്‍ അടുത്ത ദിവസം 
(മെയ് 3 ) തിരുവനന്തപുരത്തേക്ക് തിരിക്കും  ഒരാള്‍ ബാംഗ്ലൂര്‍ മലയാളിയാണ്.
 
ഇവരുടെ  വിമാന  ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോര്‍ക്ക അധികൃതര്‍  ഒരുക്കും. ബംഗലുരു എന്‍.ആര്‍.കെ ഓഫീസര്‍ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സ് ലാഭത്തില്‍; ഒന്നര വര്‍ഷത്തിനിടെ 1,106 കോടി വിറ്റുവരവ്