1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sudan Indians News

ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 15 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

Sudan Indians News
ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 15 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി.  ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍, റജി വര്‍ഗ്ഗീസ്, സന്തോഷ് കുമാര്‍, അനീഷ് നായര്‍, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാര്‍, വിന്‍സന്റ് ടിന്റ്റ, സെബിന്‍ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ വേലായുധന്‍, വേങ്ങന്നൂര്‍ നാരായണ അയ്യര്‍ കൃഷ്ണന്‍ എന്നിവരാണ് ബംഗളൂരുവില്‍ നിന്നും ഉച്ചയ്ക്ക് 1.30-ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇന്നലെ ഇവര്‍ ബംഗളൂരുവില്‍ എത്തിയത്.
അടുത്ത ലേഖനം
മഴശക്തമാകും; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്