1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sudan Indians News

സുഡാനില്‍ നിന്നും മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി

Sudan Indians News
സൈനിക - അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്നും  മലയാളികളായ 9 പേരടങ്ങുന്ന ആദ്യം സംഘം കേരളത്തിലെത്തി. സുഡാനില്‍ നിന്നും ഡല്‍ഹിയിലെത്തിയി ആദ്യ ഇന്ത്യന്‍സംഘത്തിലെ കേരളീയരായ ആറു പേര്‍ കൊച്ചിയിലും, മൂന്നു പേര്‍ തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തിയത്.  ബിജി ആലപ്പാട്ട്, ഷെരോണ്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട്, മിഷേല്‍ ആലപ്പാട്ട്, റോഷലേ ആലപ്പാട്ട്, ജയേഷ് എന്നിവരാണ് രാവിലെ 8.30 ന് കൊച്ചിയിലെത്തിയത്. എയര്‍ഇന്ത്യയുടെ എ.ഐ 833 വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്.  
 
വിസ്താരയുടെ യു.കെ 895 നമ്പര്‍ വിമാനത്തില്‍ രാവിലെ 11.30 ഓടെ ഷെറിന്‍ തോമസ്, ഷീലാമ്മ തോമസ് വര്‍ഗ്ഗീസ്, തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ തിരുവനന്തപുരത്തുമെത്തി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിയവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡല്‍ഹിയില്‍ നിന്നും നാട്ടിലേ്ക്കുളള യാത്രാചെലവുകള്‍ ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാര്‍ വഹിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്: നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ