1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vande Bharat first day income

വന്ദേ ഭാരത്: കേരളത്തിലെ ആദ്യ യാത്രയില്‍ 20 ലക്ഷം രൂപ വരുമാനം

Vande Bharat first day income
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേ ഭാരതിന് വരുമാനമായി ലഭിച്ചത്. 26 നു കാസര്‍ഗോഡ് നിന്നു തിരുവനന്തപുരത്ത് എത്തിയ ആദ്യ സര്‍വീസില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്. അതേസമയം വന്ദേ ഭാരതിന്റെ പൂര്‍ണ തോതിലുള്ള സര്‍വീസ് ഇന്നുമുതല്‍ തുടങ്ങും. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദീപാവലിയെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ച് പെന്‍സില്‍വേനിയ