ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകം: കൊലപാതകം നടത്തിയത് മൂന്നുപേരും ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിനിടെ, കാമുകിയുടെ സഹായത്തില്‍

ശ്രീനു എസ്| Last Modified ബുധന്‍, 14 ജൂലൈ 2021 (11:56 IST)
ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആറുമാസം ഗര്‍ഭിണിയായ അനിതയായിരുന്നു കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന്‍ പ്രബീഷും മറ്റൊരു കാമുകി രജനിയും ചേര്‍ന്നാണ് ലൈംഗിക ബന്ധത്തിനിടെ കൊലപാതകം നടത്തിയത്. മൂന്നുപേരും ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിനിടെ കഴുത്ത് ഞെരിച്ചാണ് അനിതയെ കൊലപ്പെടുത്തി കായലില്‍ ഉപേക്ഷിച്ചത്.

പ്രബീഷിനേയും രജനിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചേദ്യം ചെയ്യലിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. രണ്ടുകാമുകിമാരും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരായിരുന്നു. രജനിയുമായി 34കാരനും ഡ്രൈവറുമായ പ്രബീഷിന് രണ്ടുവര്‍ഷത്തെ പരിചയമുണ്ട്. ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ആറുമാസം മുന്‍പ് പ്രബീഷ് കായംകുളത്ത് എത്തിയപ്പോഴാണ് കൊല്ലപ്പെട്ട അനിതയെ പരിചയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :