സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; സഹോദരീ ഭര്‍ത്താവ് ഒളിവില്‍

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (13:37 IST)
സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയില്‍ കടക്കരപ്പള്ളിയിലാണ് സംഭവം. തളിശേരിത്തറയില്‍ ഹരികൃഷ്ണ(25) ആണ് മരിച്ചത്. അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ താല്‍കാലിക നേഴ്‌സാണ്.

യുവതിയെ കാണാത്തതിനെ തുടര്‍ന്ന വീട്ടുകാരും പൊലീസുമായി ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സഹോദരിക്ക് കഴിഞ്ഞ ദിവസം രാത്രി ജോലിയുണ്ടായിരുന്നതിനാല്‍ കുട്ടികളെ നോക്കാനാണ് ഹരികൃഷ്ണ എത്തിയത്. യുവതിയുടെ മരണം കൊലപാതകമെന്നാണ് പരാതി. രതീഷിനെതിരായ തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :