വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കോഴിക്കോട് വരക്കല്‍ ബീച്ചിലെ തട്ടുകടയിലാണ് സംഭവം. വിനോദയാത്രയ്ക്ക് വന്ന കുട്ടിയാണ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെത്തിയ കുട്ടി വെള്ളമാണെന്ന് കരുതി ആസിഡ് കുടിക്കുകയായിരുന്നു. ആസിഡ് കുടിച്ച കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛര്‍ദിച്ചു. ഈ ഛര്‍ദി ദേഹത്ത് വീണ വിദ്യാര്‍ത്ഥിക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ആസിഡ് കുടിച്ചത്....