പ്രേമാഭ്യർഥന നിരസിച്ചതിന് ഡൽഹിയിൽ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം, ചികിത്സയിലായിരുന്ന യുവതി മരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (15:29 IST)
നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ് രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്. പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നവംബര്‍ മൂന്നിനായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പോലീസ് പിടികൂടി.

ബിഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.വിവാഹാഭ്യർഥന നിരസിച്ചതിൽ രോഷം തോന്നിയതിനെ തുടർന്നാണ് യുവതിയെക്കെതിരെ അക്രമം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. യുവതിയുടെ കൈകള്‍ രണ്ടും ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു.

2011-ല്‍ വിവാഹിതയായ യുവതിക്ക് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്. ഭാര്യയ്ക്ക് നീതി ലഭിക്കണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :