1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. student died in accident

ശരീരത്തിലൂടെ പിക്കപ്പ് വാന്‍ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച വൈകുന്നേരം കോളജില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാര്‍ഥിനി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഒരു കാര്‍ ഇടിക്കുകയായിരുന്നു

student died in accident
എറണാകുളം വാഴക്കുളത്ത് പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി റെയ്സ ഫാത്തിമ (20) യാണ് മരിച്ചത്.
 
തിങ്കളാഴ്ച വൈകുന്നേരം കോളജില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാര്‍ഥിനി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഒരു കാര്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാന്‍ കയറിയിറങ്ങി. ഉടന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു