1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. മിന്നല്‍ ചുഴലി

മിന്നല്‍ ചുഴലി; തൃശൂര്‍ - കാഞ്ഞാണി റൂട്ടിലെ ബസിന്റെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരുക്ക്

യാത്രക്കാര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല

മിന്നല്‍ ചുഴലി
മിന്നല്‍ ചുഴലി

മിന്നല്‍ ചുഴലിയില്‍ തെങ്ങിന്‍ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ക്ക് കാലിലും കൈയിലും പരുക്കേറ്റു. തൃശൂരില്‍ നിന്നും തൃപ്രയാര്‍ വഴി എടമുട്ടത്തേക്ക് സര്‍വീസ് നടത്തുന്ന നിര്‍മാല്യം ബസാണ് അപകടത്തില്‍പ്പെട്ടത്. 
 
യാത്രക്കാര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല. പെട്രോള്‍ പമ്പിന് സമീപത്തെ മരവും കാറ്റില്‍പ്പെട്ട് വീണു. ഡ്രൈവര്‍ മണലൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ രാഹുല്‍ (29) ന് കൈയിലും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇയാളെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. 
 
അടുത്ത ലേഖനം
2050 ഓടെ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം ഇരട്ടിയാകും, ആരോഗ്യ,പെന്‍ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് യുഎന്‍