1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student died in accident

മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം.

Accident
ബൈക്കിൽ മരണവീട്ടിലേക്കുള്ള റീത്തുമായി വരികയായിരുന്ന യുവാവ് അപകടത്തിൽ മരിച്ചു. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്കുമാറിൻറെ മകൻ യദുകൃഷ്ണ(17)നാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം.

മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു. 
 
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർഥിയായ യദുകൃഷ്ണൻ, ഒരു പൂക്കടയിൽ  സഹായിയായി ജോലിചെയ്യുന്നുണ്ട്. പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥൻമുകൾ സിജു ഭവനിൽ സിജുവിൻറെ മകൻ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിൻറെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്. 
 
 
 
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
തരംഗമായി 'ഹൗഡി മോദി' പരിപാടി; ചര്‍ച്ചയായത് കശ്മീരും, ഭീകരവാദവും, ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മോദി