തുമ്പി എബ്രഹാം|
Last Updated:
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (08:19 IST)
കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍ നടക്കുക.
സിപിഐഎം സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടത്. മറ്റു സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സികാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്.