വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം; ഭീമൻ തുക വിധിക്കുന്നത് അപൂർവ്വം, സംഭവം കൊല്ലത്ത്

Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (10:42 IST)
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്. ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹന്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിൽ പറയുന്നത്.

1,02,27,000 രൂപയും, ഒന്‍പത് ശതമാനം പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നാണ് അഡീഷണല്‍ ജില്ല ജഡ്ജി ജയകുമാര്‍ ജോണിന്റെ ഉത്തരവില്‍ പറയുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്രയും വലിയ നഷ്ടപരിഹാര തുക വിധിക്കുക അപൂര്‍വമാണെന്ന് വിപിന്‍ മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നു.

സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി നോക്കി വരവെ 2016 ഏപ്രില്‍ 18നാണ് വിപിന്‍ മോഹന് അപകടം പറ്റുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിപിന്‍ ഒരു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വിപിന് ഇപ്പോഴും സംസാര ശേഷി പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :