1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. student assault case; p krishnadas arrested

നെഹ്റു കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ; പൊലീസിന്റെ നാടകമെന്ന് ജിഷ്‌ണുവിന്റെ അമ്മ

ജി​ഷ്ണു​വി​ന്‍റെ മ​ര​ണം; പി. ​കൃ​ഷ്ണ​ദാ​സ് അ​റ​സ്റ്റി​ൽ

p krishnadas
പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മു​ൻ​കൂ​ർ ജാ​മ്യ​മു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വൈകിട്ട് ആറു മണിയോടെ ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.

കൃഷ്ണദാസിന്റെ അറസ്‌റ്റ് നാടകമാണെന്ന് ജിഷ്‌ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഞങ്ങളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം. പ്രവീണ്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്നും ഇവര്‍ വ്യക്തമാക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​ന്ന സ​മ​ര​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ജിഷ്ണുവിന്‍റെ കു​ടും​ബം അ​റി​യി​ച്ചു.
About Writer
jibin
അടുത്ത ലേഖനം
എതിര്‍പ്പ് ശക്തമായതോടെ പിണറായിയെ രക്ഷിക്കാന്‍ കോടിയേരി മലക്കം മറിഞ്ഞു