6 വർഷത്തിനിടെ 10 ലക്ഷം പേർക്ക് നായകടിയേറ്റു: 7 മാസത്തിനിടെ 20 മരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (11:32 IST)
സംസ്ഥാനത്ത് തെരുവുനായ അക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 6 വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർക്കാണ് നായ കടിയേറ്റത്. ഇതിൽ 2 ലക്ഷത്തോളം പേർക്ക് 7 മാസത്തിനിടെയാണ് കടിയേറ്റത്. 20 പേർ മരണപ്പെട്ടു.

കഴിഞ്ഞ ആറ് വർഷത്തിനിടെ പേവിഷ പ്രതിരോധമരുന്നിൻ്റെ ഉപയോഗം 109 ശതമാനം ഉയർന്നെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ. വന്ധ്യകരണം, പുനരധിവാസ പ്രവർത്തനങ്ങൾ പാളിയതാണ് തെരുവുനായകളുടെ എണ്ണം ക്രമാതീതമാക്കിയത്. ജൂലൈയിൽ മാത്രം 38,666 പേർക്കാണ് നായകടിയേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :