അഭിറാം മനോഹർ|
Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (10:46 IST)
സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഏജൻ്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തി.
പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജൻ്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. ഏജൻ്റുമാരുടെ സ്ഥാപനങ്ങൾ ഡ്രൈവിങ് സ്കൂളൂകൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്.