പേ വിഷബാധ: മൃഗങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നവര്‍ മുന്‍കൂറായി കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (16:32 IST)
മൃഗങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നവര്‍ മുന്‍കൂറായി
കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. നിലവില്‍ പേ വിഷബാധയ്‌ക്കെതിരെ സ്വീകരിച്ചു വരുന്ന രീതിയില്‍ മാറ്റം വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. പേവിഷബാധ സാധ്യത കൂടുതലുള്ളതും മൃഗങ്ങളുമായി അടുത്ത ഇടപഴകുന്നവരുമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. നിലവില്‍ നായയുടെ കടിയേറ്റ ശേഷമാണ് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ എടുക്കുന്നത്.

ഇത് കാര്യമായ പലപ്രാപ്തിയുള്ള കാര്യമല്ല. പ്രശസ്ത വൈറോളജിസ്റ്റ് ഗഗണ്‍ ദീപ് കാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ വാക്‌സിന് നിലവാരഗുണം ഉണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പേവിഷബാധിച്ച് നിരവധിപേര്‍ സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :