ഇപ്പോ പതുങ്ങി നിൽക്കും, ഉത്രാട ദിനം മുതൽ കനത്ത മഴ: മഴ മുന്നറിയിപ്പ് ഇങ്ങനെ

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (08:36 IST)
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് ജാഗ്രത നിർദേശമുള്ളത്. എന്നാൽ ഓണത്തിന് മഴ വലിയ വെല്ലുവിളിയാകും. ഉത്രാടദിനം മുതൽ മഴ കനക്കാനാണ് സാധ്യത. ഉത്രാട ദിനത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും.

ഇന്ന് മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

04-09-2022: മലപ്പുറം, കോഴിക്കോട്, വയനാട്
05-09-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
06-09-2022: പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
07-09-2022: പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :