അനുബന്ധ വാര്‍ത്തകള്‍
- അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; ഇക്കാര്യങ്ങള്‍ അറിയാമോ
- ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
- ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍; സന്ദര്‍ശക രജിസ്റ്ററില്‍ പേരില്ല!
- ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്സിന്റെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) മാധവ് കുറുപ്പ് ചുമതലയേറ്റു
- ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചേക്കും; എന്തിനാണ് ഈ മനുഷ്യന് ഇങ്ങനെയൊക്കെ കാണിക്കുന്നതെന്ന് കോടതി
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായ ആക്രമണം നടത്തിയത്. പിന്നീട് തെരുവ് നായയെ പോലീസ് കോര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേവിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ അധികൃതര്‍ നായയെ മണ്ണുത്തി ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ടെസ്റ്റ് എടുക്കാന്‍ ക്യൂവില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ആദ്യം കടിയേറ്റത് തമ്മനം സ്വദേശിയായ ദിയക്കാണ്. മുട്ടിന് താഴെയാണ് കടിയേറ്റത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ സ്കൂള്‍ പരിശീലകനും കടിയേറ്റു.
പിന്നീട് ചുറ്റുമുള്ള എല്ലാവരെയും നായ കടിക്കാന്‍ നോക്കിയെങ്കിലും പലരും ഓടി രക്ഷപ്പെടുകയായിരുന്നു. നായ പോയ വഴിയിലൂടെ സഞ്ചരിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്കും ഒരു വീട്ടമ്മക്കും കടിയേറ്റു.
അടുത്ത ലേഖനം