അനുബന്ധ വാര്‍ത്തകള്‍
- 'പറഞ്ഞത് ദ്വയാര്‍ത്ഥം തന്നെ'; വിമര്‍ശിച്ച് കോടതി, ഒടുവില്‍ ജാമ്യം
- ബോബി ചെമ്മണ്ണൂരിനെ പൂട്ടാന്‍ സര്‍ക്കാരും; ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടും
- പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര് ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര് കൂടി കസ്റ്റഡിയില്‍
- ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
- Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍
ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചേക്കും; എന്തിനാണ് ഈ മനുഷ്യന് ഇങ്ങനെയൊക്കെ കാണിക്കുന്നതെന്ന് കോടതി
ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം ലഭിച്ചേക്കും. പ്രതിയുടെ പരാമര്‍ശങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണല്ലേയെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉച്ചയ്ക്ക് കോടതി വിധി പറയും. നിലവില്‍ ഹണി റോസിനെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളാണെന്നും ഇയാള്‍ക്കെതിരായ പോലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി എന്തിനാണ് ഈ മനുഷ്യന് ഇങ്ങനെയൊക്കെ കാണിക്കുന്നതൊന്നും ചോദിച്ചു.