ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (19:13 IST)
എറണാകുളം: ഏഴു കിലോ കഞ്ചാവുമായി രണ്ടു സ്വദേശികളെ പോലീസ് പിടികൂടി. രമാകാന്ത്, ലോയൻ സ്വയിൻ എന്നിവരെ പോലീസ്, യോദ്ധാവ് ടീമും ചേർന്നാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്.

കാക്കനാട്ടെ വാഴക്കാല ഓലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ ഒന്നര മാസം മുമ്പ് ഒഡീഷയിലേക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് വിൽപ്പന നടത്തി കൊള്ളലാഭം എടുക്കാം എന്ന ഉദ്ദേശത്തോടെ കഞ്ചാവ് കൊണ്ടുവന്നത്. അവിടെ നിന്ന് ഒരു കിലോ കഞ്ചാവ് ആയിരം രൂപയ്ക്ക് വാങ്ങി കൊച്ചിയിൽ 17000 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. പല തവണ ഇവർ ഇത് ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന.

ഞായറാഴ്ച പുലർച്ചെ ട്രെയിനിൽ കൊച്ചിയിലെത്തിയ ഇവരെ വാടക വീട് വളഞ്ഞായിരുന്നു പിടികൂടിയത്. ഇവരുടെ മുറിയിൽ നിന്ന് മൂന്നു കിലോയും സമീപത്തെ അടഞ്ഞു കിടന്ന മുറിയിൽ നിന്ന് നാല് കിലോയുമാണ് പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :