അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന്റെ ഭീഷണി അതിരൂക്ഷമായ സാഹചര്യത്തിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള കേരള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം
- ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല
- തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈല്‍സ് ആന്‍ഡ് സൂപ്പര്‍ സ്റ്റോഴ്സിലെ സൂപ്പര്‍ മാര്‍ക്കറ്റ് നഗരസഭ താല്‍ക്കാലികമായി അടച്ചു പൂട്ടിച്ചു
- സംസ്ഥാനത്ത് ഇന്ന് 121പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 79പേര്‍ക്ക് രോഗമുക്തി
- ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപിച്ചത് കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റിന്റെ വിജയമെന്ന് സുമേഷ് അച്യുതന്
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് രണ്ടുമണിക്ക് അറിയാം
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് 2 മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും. 422347 വിദ്യാര്‍ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ച പരീക്ഷ കൊറോണ ഭീതിയെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ബാക്കിയുണ്ടായിരുന്ന രണ്ടു പരീക്ഷകള്‍ നടത്തിയത് മെയ് 26മുതല്‍ 30വരെയുള്ള തിയതികളിലായിരുന്നു.
എസ്എസ്എല്‍സി ഫലം അറിയാന്‍ മെബൈല്‍ ആപ്പ് ഒരുക്കിയിട്ടുണ്ട്. സഫലം 2020 എന്നാണ് ആപ്പിന്റെ പേര്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാനനിമിഷം തിരക്കൊഴിവാക്കാന്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കുന്നതായിരിക്കും നല്ലത്. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം ലഭിക്കും.